ഏകദേശം 100 ഓളം കുടുംബങ്ങള്‍ ഈ സല്‍കര്‍മ്മത്തിന്‍റെ ഗുണമനുഭവിക്കുന്നു. 7 വര്‍ഷത്തോളമായി 15 ഓളം കുടുംബങ്ങള്‍ക്ക് മാസത്തില്‍ രണ്ട് തവണയായി വീട്ടാവശ്യത്തിനുള്ള എല്ലാ സാമഗ്രികളും നല്‍കി വരുന്നു. ഓണം, പെരുന്നാള്‍ എന്നീ ആഘോഷ നാളുകളില്‍ ഏറ്റവും അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ ഭക്ഷ്യ വസ്തുക്കളും നല്‍കി വരുന്നു.