ആളുകള്‍ രോഗങ്ങള്‍ക്ക് അടിമകളായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അനിവാര്യമായ മെഡിക്കല്‍ കാമ്പുകള്‍ രോഗ പരിചരണ രംഗത്തു ഏറെ ശ്രദ്ധയൂന്നുന്ന കനിവിന്‍റെ നേതൃത്വത്തില്‍ സാധാരണക്കാരായ പ്രദേശവാസികള്‍ക്കായി സംഘടിപ്പിച്ചിരുന്നു. 3 തവണയായി നടത്തപ്പെട്ട മെഡിക്കല്‍ ക്യാമ്പുകള്‍ ആരോഗ്യ സുരക്ഷയെക്കുറിച്ചും രോഗ പ്രതിരോധ പ്രതിവിധികളെക്കുറിച്ചും സാധാരണക്കാരായ പ്രദേശവാസികളെ ഉല്‍ബുദ്ധരാക്കാന്‍സഹായകമായി.
2013-ലെ ആദ്യ മെഡിക്കല്‍ ക്യാമ്പ് കെ.എം.സി.ടി മെഡിക്കല്‍ കോളേജുമായി സഹകരിച്ച്സംഘടിപ്പിച്ച രക്ത ഗ്രൂപ്പ് നിര്‍ണ്ണയവും ജനറല് മെഡിസിന്‍ ക്യാമ്പുമായിരുന്നു. 150 ഓളം ആളുകള്‍ ക്യാമ്പില് പങ്കെടുത്തു. 2015-ല്‍ അല്‍-സലാമ കണ്ണാശുപത്രിയും, കെ.എം.സി.ടി മെഡിക്കല്‍ കോളേജുമായി സഹകരിച്ചു നേത്ര രോഗ നിര്‍ണ്ണയ ക്യാമ്പും ജനറല്‍ മെഡിസിന്‍ ക്യാമ്പും സംഘടിപ്പിച്ചു. 350-ഓളം ആളുകള് പങ്കെടുത്ത ക്യാമ്പ് നേത്ര പരിപാലനത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതില് ഏറെ പ്രയോജനപ്രദമായിരുന്നു. ഒപ്പം ക്യാമ്പില്‍ വെച്ച് തന്നെ അര്‍ഹരായ നേത്ര രോഗികള്‍ക്ക് കണ്ണട വിതരണവും നടത്തിയത് രോഗികള്‍ക്ക് താങ്ങായി 2017-ല്‍ ഖത്തറിലെ കുനിയില്‍ പ്രവാസികളുടെ കൂട്ടായ്മയായ KEA ഖത്തറും, കോഴിക്കോട് മെഡി. കോളേജിലെ നെഫ്രോളജി വിഭാഗവുമായി സഹകരിച്ച് വിപുലമായ രീതിയില് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. 650 ഓളം ആളുകള് രജിസ്റ്റര് ചെയ്ത ക്യാമ്പില്‍ നെഫ്രോളജി വിഭാഗം മേധാവി (ഡോ.ശ്രീലത) വൃക്ക രോഗ ലക്ഷണങ്ങളെക്കുറിച്ചുള്ള മുന്‍ കരുതലുകളെ പറ്റിയും, പരിചരണത്തെ കുറിച്ചും ഹൃദ്യമായ രീതിയില് പ്രദേശ വാസികളോടു സംവദിച്ചു.